‘തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം’: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ മാതാവ്

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതകക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി മാതാവ്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം. പ്രതിയെ തൂക്കി കൊല്ലണം. പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിന്റ ഭാഗമാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Also Read: അജിത്തിന് വീട്ടിലേക്ക് വരാം, പാർട്ടി കാര്യം പ്രവർത്തകർ തീരുമാനിക്കും: ശരദ് പവാർ

പ്രതിയുടെ മനഃശാസ്ത്ര -ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചാണ് വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അമീറുൽ ഇസ്ലാം ജയിലിൽ ചെയ്ത ജോലി പെരുമാറ്റ രീതി എന്നിവ വിയ്യൂർ ജയിൽ സൂപ്രണ്ട് സുപ്രീംകോടതിയെ അറിയിക്കണം. അമിറുളിന്റെ മനഃശാസ്ത്ര വിശകലനം തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണം. വധശിക്ഷാ വിരുദ്ധ പ്രവർത്തക നൂരിയ അൻസാരിക്ക് ജയിലിൽ അമീറിനുളിനെ കാണാൻ അവസരം ഒരുക്കണം. ഇത്തരം അഭിമുഖം നടക്കുമ്പോൾ ജയിലധികൃതർ അടുത്തുണ്ടാകരുതെന്നും കോടതി പറഞ്ഞു.

Also Read: നീറ്റ് പരീക്ഷാഫലം; വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News