പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെരുമ്പാവൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽറിമാൻഡ് ചെയ്ത അസം സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതികളെ ശനിയാഴ്ച്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Also Read; ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; അപ്രതീക്ഷിത ആഘാതത്തില്‍ രണ്ടു മരണം

പെരുമ്പാവൂര്‍ വല്ലം-മുടിക്കല്‍ ഇരുമ്പുപാലത്തിനു സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അസം സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി തോടരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതരസംസ്ഥാനക്കാരാണ് പ്രതികളെന്ന സൂചനയെത്തുടര്‍ന്ന് ഇവരുടെ താമസ സ്ഥലത്തും ജോലിസ്ഥലത്തും നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മേല്‍വിലാസം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അസമിലെത്തിയ പെരുമ്പാവൂര്‍ പോലീസ് പ്രതികളെ പിടികൂടി.

Also Read; കളിക്കാനായി പെട്ടിക്കുള്ളിൽ കയറി; സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

ശനിയാഴ്ച്ച പെരുമ്പാവൂരിലെത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു.കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി ഓട്ടോയിലെത്തിയാണ് പാലത്തിനു സമീപം ഉപേക്ഷിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ ഓട്ടോറിക്ഷയുടെ ഡ്രൈവറെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. കൂടാതെ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടൊപ്പം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News