സ്വകാര്യ ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂരിൽ സ്വകാര്യ ബസിനുള്ളിൽ വെച്ച് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പാറശ്ശേരി സ്വദേശി ബിജുമോനാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.

Also read:വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

ഞായറാഴ്ച വൈകിട്ട് തൃപ്പൂണിത്തുറയിൽ നിന്ന് പെരുമ്പാവൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ മുന്നിൽ ഉണ്ടായിരുന്ന യാത്രക്കാരിയെ പ്രതി ബിജുമോൻ വെങ്ങോല അറയ്ക്കപ്പടി ഭാഗത്ത് ബസ് എത്തിയപ്പോൾ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു.

Also read:ആശ്വാസത്തീരത്ത് അബിഗേല്‍…കേരള പൊലീസിന് മധുര മിഠായി നല്‍കി ഒരു മനുഷ്യ സ്‌നേഹി

തുടർന്ന് പെരുമ്പാവൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News