വീട്ടില്‍ കയറി ഷൂ നക്കുന്നു, ഇയാളെ സൂക്ഷിക്കണം; പരാതി

രാത്രി വീടുകളില്‍ കയറി അജ്ഞാതന്‍  ഷൂ നക്കുകയും സ്ത്രീകളുടെ അടിവസ്ത്രം മണപ്പിക്കുകയും ചെയ്യുന്നതായി പരാതി. തായ്‌ലന്‍ഡിലെ സതേണ്‍ മേഖലയിലുള്ള സോങ്ക്‌ല എന്ന സ്ഥലത്താണ് സംഭവം. 28 കാരിയായ റേനു എന്ന യുവതിയാണ് ഇത്തരത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഒരു തായ്‌ലാന്‍ഡ് മാധ്യമത്തില്‍ പരാതിയെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ALSO READ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍; സുരേഷ് ഗോപിക്ക് സാധ്യത

“ശ്രദ്ധിക്കുക, ഒരു ലൈംഗീക വൈകൃതമുള്ളയാള്‍, ഒരു അപകടകാരി, തന്‍റെ വീടിന്‍റെ മതില്‍  ചാടിക്കടക്കുകയും തന്‍റെ ഷൂസ് നക്കുകയും അടിവസ്ത്രം മണപ്പിക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടാണ് സംഭവം. ഭാഗ്യത്തിന് ആളപായമില്ല”. അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ താമസിക്കുന്ന പ്രദേശത്തെ ആളുകളെ ഇതേക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചതെന്നും റേനു കുറിപ്പില്‍ പറയുന്നു.

രാത്രിയില്‍ റേനുവിന്‍റെ അമ്മ  ശബ്ദം കേട്ട് സിസിടിവി പരിശോധിക്കുമ്പോ‍ഴാണ് അജ്ഞാതന്‍റെ വൈകൃതമായ പ്രവര്‍ത്തികള്‍ കാണുന്നത്. പ്രദേശത്തെ സ്ത്രീകള്‍ ജാഗ്രതയോടെയിരിക്കണമെന്നും രാത്രി കാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും റേനു പ്രദേശത്തുള്ള സത്രീകളോട് ആവശ്യപ്പെട്ടു.

ALSO READ: ഇനി കുരുക്കില്‍ പെടേണ്ട, രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയില്‍ ഉയരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News