കുഞ്ഞിക്കുട്ടനെ കാൺമാനില്ല ; നാടെങ്ങും പോസ്റ്റർ ; കണ്ടെത്തുന്നവർക്ക് 4000 രൂപ പാരിതോഷികം

വളർത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനീയമാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പലപ്പോഴും വളർത്തു മൃഗങ്ങളെ കാണുന്നത്. ഇത്തരത്തിൽ വളർത്തുന്നവയെ കാണാതാവുമ്പോൾ ഉണ്ടാവുന്ന വേദനയും ആഴത്തിലുള്ളതാകും. എറണാകുളം സ്വദേശിനിയായ വീട്ടമ്മ അത്തരത്തിൽ സ്വന്തം വളർത്തുപൂച്ചയെ കാണാതായതിന്റെ വിഷമത്തിലാണ് . ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട കുഞ്ഞിക്കുട്ടനെന്ന് വിളിക്കുന്ന പൂച്ചയെ കഴിഞ്ഞ മാസം 28 മുതലാണ് കുമളിയിൽനിന്ന്‌ കാണാതാവുന്നത്.

also read:‘ഐ ലവ് മൈ ഇന്ത്യ’, പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകും: ആശങ്ക പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു

ആയുർവേദ ചികിത്സയ്ക്കായി കുമളിയിൽ ഒന്നര മാസം മുൻപ് മൂന്ന് വർഷമായി കൂടെയുണ്ടായിരുന്ന പൂച്ചയുമായി ഇവർ ഇവിടെ എത്തുന്നത്. ചികിത്സ പൂർത്തിയാക്കി മടങ്ങാനുള്ള തയ്യാറെടുപ്പിൽ ഓഗസ്റ്റ് 28-ന് കാറിൽ പുറത്തേക്ക് പോകുമ്പോൾ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയതോടെ പൂച്ചയെ കാണാതാകുകയായിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞില്ല.

also read:കിം ജോങ്‌ ഉൻ റഷ്യ സന്ദർശിക്കും

പൂച്ചയെ തിരികെ ലഭിക്കുന്നതിനായി പൂച്ചയെ കണ്ടെത്തി കൊടുക്കുന്നവർക്കായി മോഹവിലയായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിയിലുടനീളം ചുമരുകളിൽ പതിപ്പിച്ചിരിക്കുകയാണ്. ഉടമയുടെ ഫോൺ നമ്പർ ഉൾപ്പെടെ പോസ്റ്ററിലുണ്ട്. സമൂഹമാധ്യമങ്ങൾ വഴി പോസ്റ്ററുകൾ പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേർ വിളിച്ചിരുന്നെന്നും അതൊന്നും താൻ ഓമനിച്ചുവളർത്തിയ പൂച്ചയല്ലെന്നും വീട്ടമ്മ പറഞ്ഞു.

also read:ബ്ലോക്ക്‌, മണ്ഡലം ഭാരവാഹി പ്രഖ്യാപനം ; മഹിളാ കോൺഗ്രസിൽ പ്രതിഷേധം

പൂച്ചക്ക കാണാതായതോടെ ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇവർ തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. പൂച്ചയെ എന്ന് തിരികെ ലഭിക്കുന്നോ അന്ന് മാത്രമേ കുമളിയിൽ നിന്ന്‌ മടങ്ങുകയുള്ളൂ എന്ന് ഉറച്ച തീരുമാനത്തിലാണ് ഇവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News