ട്രെക്കിങ്ങിനിടയിൽ കൊടുംകാട്ടിൽ കാണാതായി വളർത്തുനായ; ഒടുവിൽ ആറ് വർഷത്തിനുശേഷം നാട്ടിലേക്ക്

ഇംഗ്ലണ്ടിൽ ട്രെക്കിങ്ങിനിടയിൽ കാണാതായ വളർത്തുനായയെ ആറ് വർഷത്തിനുശേഷം കണ്ടെത്തി. കൊടുംകാട്ടിനുള്ളിൽ ഒറ്റയ്ക്ക് പെട്ടുപോയ നായയെയാണ് അനിമൽ റെസ്ക്യൂ പ്രവർത്തകർ അപ്രതീക്ഷിതമായി കണ്ടെത്തിയത്. കാടിന്റെ സമീപത്തെ ഗ്രാമത്തിൽ എത്തിയ നായയേക്കുറിച്ച് നാട്ടുകാരാണ് അനിമൽ റെസ്ക്യൂ പ്രവർത്തകരെ അറിയിക്കുന്നത്.

Also Read: കേക്ക് ഇല്ലാതെ എന്ത് ആഘോഷം; മധുരമൂറും ക്രിസ്മസ് കേക്ക് റെസിപ്പി ഇതാ

ലോസ്റ്റ് ഡോഗ് റിക്കവറി എന്ന ഗ്രൂപ്പിലെ വോളണ്ടിയർമാരാണ് നായയെ കാട്ടിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. നായയ്ക്ക് ഭക്ഷണം നൽകി അടുപ്പം സ്ഥാപിച്ചശേഷം ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കാടിന് പുറത്തെത്തിച്ചത്. നായയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ മൈക്രോ ചിപ്പാണ് നായയുടെ മറ്റ് വിവരങ്ങൾ കണ്ടെത്താന്‍ സഹായിച്ചത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 12 വയസ് പ്രായമുള്ള ടെറിയർ ഇനത്തിലുള്ളതാണ് റോസ് എന്ന് പേരിട്ടിരുന്ന വളർത്തുനായ.

Also Read: ഡിന്നറിനൊരുക്കാം നല്ല കിടിലന്‍ രുചിയില്‍ സൂചി ഗോതമ്പ് ഉപ്പുമാവ്

റോസിന്റെ ഉടമകളെന്ന് അവകാശപ്പെട്ട് വീട്ടുകാർ ഇതിനോടകം സംഘടനയെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഉടമസ്ഥർക്ക് നായയെ തിരിച്ച് വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായതിനാൽ അനിമൽ റെസ്ക്യൂ പ്രവർത്തകർ നായയെ ദത്തുനൽകാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News