തൃശ്ശൂരിൽ പെറ്റ് ഷോപ്പിൽ മോഷണം നടത്തിയ കേസ്; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ രണ്ടു പേർ അറസ്റ്റിൽ

തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ രണ്ടു പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് തൃശൂർ വെസ്റ്റ് പോലീസിൻ്റെ പിടിയിലായത്. കുന്നംകുളത്തു നിന്നും പ്രതികൾ മോഷ്ടിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

Also Read: ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളഞ്ഞ് ധര്‍ണ; പഞ്ചാബില്‍ സമരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍

നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിലാണ് പ്രതികൾ മോഷണത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെരിങ്ങാവിൽ നിതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പെറ്റ് ഷോപ്പില്‍ നിന്നുമാണ് വിലപിടിപ്പുള്ള വളര്‍ത്തു നായകളെയും വിദേശ ഇനത്തില്‍ പെട്ട പൂച്ചകളെയും പ്രതികൾ മോഷ്ടിച്ചത്. എതിർ വശത്തെ ഹോട്ടലിന് മുന്നിൽ ബൈക്കു വെച്ച ശേഷം റോഡ് മുറിച്ചു കടന്ന് പെറ്റ് ഷോപ്പിൽ കയറിയായിരുന്നു മോഷണം. ഒരു ലക്ഷം രൂപയോളം വിലവരുന്ന നായക്കുട്ടികളും പൂച്ചക്കുട്ടികളുമാണ് മോഷണം പോയതെന്ന് പെറ്റ് ഷോപ്പ് ഉടമ നിതീഷ് പറഞ്ഞു. ആറ് വളര്‍ത്തു നായ കുട്ടികളും അഞ്ച് പൂച്ചകളുമാണ് പെറ്റ് ഷോപ്പിൽ നിന്നും മോഷണം പോയത്.

Also Read: എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഇവയെ മുഖ്യ പ്രതിയുടെ വടക്കാഞ്ചേരിയിലെ താമസ സ്ഥലത്തു നിന്നും പോലീസ് കണ്ടെത്തി. കുന്നംകുളം ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നും ഇവർ മോഷ്ടിച്ച ബുളറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തിൻ്റെ നമ്പർ തിരുത്തിയാണ് പ്രതികൾ മോഷണത്തിനായി ഉപയോഗിച്ചത്. തൃശൂർ വെസ്റ്റ് സി ഐ ഷിജു എബ്രഹാമിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനൂപ്, സന്തോഷ്, സീനിയർ സിപിഒ ടോണി വർഗീസ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News