അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിവസം പുതുച്ചേരി ജിപ്മറിന് അവധി നൽകിയതിനെതിരായ ഹർജി ഇന്ന് പരി​ഗണിക്കും

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിവസം ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ​ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് അടച്ചിടുന്നതിനെതിരായ ഹർജി ഞായറാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ഇന്ന് രാവിലെ 10:30ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തിങ്കളാഴ്ച ആശുപത്രി അടച്ചിട്ടാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഹർജിക്കാരൻ പറഞ്ഞു. ശസ്ത്രക്രിയ നിശ്ചയിക്കപ്പെട്ടവരും ഗർഭിണികളടക്കം ആശുപത്രിയിലുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു.

ALSO READ: ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്

അതേസമയം പല സംസ്ഥാനങ്ങളും സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി നൽകിയിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലും ചണ്ഡിഗഡ് , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച അവധി നൽകി. ദില്ലിയിലും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. ദില്ലി എയിംസ് ആശുപത്രിക്കും അവധി പ്രഖ്യാപിച്ചു. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് എമർജൻസി വിഭാഗം ഒഴിച്ചുള്ള ആശുപത്രി ജീവനക്കാർക്ക് അവധി നൽകി. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു. ദില്ലി ആര്‍എംഎല്‍ ആശുപത്രി ജീവനക്കാര്‍ക്കും തിങ്കളാഴ്ച ഉച്ച 2.30 വരെ അവധി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.

ALSO READ:‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; 15 വർഷം കൂടുമ്പോൾ വേണ്ടിവരുന്നത് 10,000 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News