ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് പരിഗണിക്കും

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. വരാണസി ജില്ലാകോടതി പൂജക്ക് അനുമതി നൽകിയത് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. അതിനിടെ പൂജക്ക് അനുമതി നൽകിയ ജില്ലാ ജഡ്ജിയായിരുന്ന എ.കെ വിശ്വേശയെ വിരമിച്ച ശേഷം ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയുടെ ഓംബുഡ്‌സ്മാനായി കഴിഞ്ഞ ദിവസം നിയമിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. മസ്ജിദിൽ പൂജക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പ് നാല് സ്ത്രീകളാണ് വരാണസി ജില്ലാ കോടതിയിൽ ഹർജി നൽകിയിരുന്നത്.

Also Read: തൃശൂര്‍ ചേറ്റുപുഴ പാടത്ത് വന്‍ തീപിടിത്തം; ലക്ഷകണക്കിന് രൂപയുടെ പിവിസി പൈപ്പുകള്‍ കത്തി നശിച്ചു

പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അന്ന് പരിഗണിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് മസ്‌ജിദ്‌ കമ്മിറ്റി ഹർജി സമർപ്പിച്ചത്. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകി.

Also Read: തര്‍ക്കം തീരാതെ സതീശനും സുധാകരനും; സമരാഗ്നിയുടെ സമാപനത്തിലും തമ്മിലടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News