തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹർജിയിൽ കോടതി നിർദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം.

ALSO READ:ഇലക്ടറൽ ബോണ്ട്; സീരീയൽ നമ്പറുകൾ കൈമാറാനുള്ള നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്ന് അവസാനിക്കും

ചീഫ് ജസ്റ്റിസ് ഉണ്ടായാൽ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന വാദത്തെയും കേന്ദ്രം വിമർശിക്കുന്നുണ്ട്. പാർലമെന്റിന് നിയമം നിർമ്മിക്കാനും അത് ഭേഭഗതി ചെയ്യാനും അവകാശം ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം കൂടുതൽ സുതാര്യമാക്കി മാറ്റുകയാണ് പാർലമെന്റ് നിയമനിർമ്മാണത്തിലൂടെ ചെയ്തതെന്നും കേന്ദ്രം സത്യവാങ്‌ മൂലത്തിൽ വ്യക്തമാക്കുന്നു.

ALSO READ: മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News