മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മെൻറ് നൽകിയ ഹർജി കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഈ മാസം 27 ലേക്ക് മാറ്റി. കൊച്ചി വഖഫ് ട്രിബ്യൂണൽ ക്യാമ്പ് സിറ്റിംഗിലാണ് ഹർജി പരിഗണിക്കുക. വഖഫ് സംരക്ഷണ സമിതിയും ഫാറൂഖ് കോളേജിന് നേരത്തെ ഭൂമി വിട്ടു നൽകിയ സിദ്ദിഖ് സേഠിൻ്റെ ബന്ധുക്കളും കക്ഷിചേരാൻ നൽകിയ ഹർജി കോടതി പരിഗണിച്ചു.
1968 – 71 കാലത്ത് ഭൂമി വഖഫ് ചെയ്തതാണെന്ന് ഹൈക്കോടതിയും വിവിധ ഏജൻസികളും അംഗീകരിച്ചതും വഖഫ് ട്രിബ്യൂണലിന് മുന്നിൽ ഉന്നയിക്കും. ഫാറൂഖ് കോളേജിന് ഈ ഭൂമി ദാനമായി ലഭിച്ചതാണെന്നാണ് കോളേജ് മാനേജ്മെന്റിന്റെ വാദം അതുകൊണ്ടാണ് ഭൂമി ഏകപക്ഷീയമായി വഖഫ് ബോർഡ് ഭൂമി ഏറ്റെടുക്കുകയായിരുന്നു എന്നും മാനേജ്മെൻറ് വാദിക്കുന്നുണ്ട്. മുനമ്പം ഭൂമി വഖഫാണെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here