നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംഞ്ച്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Also Read: സംഘി ചാൻസിലർ കേരളം വിടുക; ഡിസംബർ 18ന് ഡിവൈഎഫ്ഐയുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും

എന്നാൽ ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ദിലീപിന്റെ വാദം. ജാമ്യം റദ്ദാക്കാനായി പറയുന്ന കാരണങ്ങൾ നേരത്തെ കോടതി തള്ളിയതാണെന്നും ദിലീപ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.വിചാരണയുടെ അവസാനഘട്ടത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന, ആരോപണം ഉന്നയിക്കുന്നത് വീണ്ടും മാധ്യമ വിചാരണയ്ക്ക് ഇരയാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണെന്നും ദിലീപ് എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: നവകേരള സദസിൽ പങ്കെടുത്ത് അടൂർ ഗോപാലകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News