സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരള സർവകലാശാല സെനറ്റിലേക്ക്, ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത നാല് വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവർണർ നാമനിർദേശം ചെയ്തതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു ഹർജി.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

ഹർജി നേരത്തെ ഫയലിൽ സ്വീകരിച്ച കോടതി, സെനറ്റിലേക്ക് എബിവിപി നേതാക്കളായ വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടി സ്റ്റേ ചെയ്തിരുന്നു. എതിര്‍കക്ഷികളായ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. സെനറ്റിലേക്ക് വി സി ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് ചാൻസലറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read: കല്യാണത്തിന് പോയിട്ട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ താമസിച്ച് അലമ്പുണ്ടാക്കാൻ ചാൻസലർക്ക് അധികാരം നൽകുന്ന ഒരു ക്ലോസും നിയമത്തിൽ കണ്ടില്ല: ഗവർണറെ വിമർശിച്ച് മാധ്യമപ്രവർത്തക കെ കെ ഷാഹിന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News