ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണം; കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില്‍ ഹര്‍ജി

highcourt

കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപെടുന്നു. ഹര്‍ജി നല്‍കിയത് കൊടകര കവര്‍ച്ചാ കേസിലെ അന്‍പതാം സാക്ഷി സന്തോഷ് ആണ്.

ALSO READ: മുനമ്പം: വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നെന്ന് പി രാജീവ്

അതേസമയം 2021ൽ മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി ആർ ടീം നൽകിയ ജയസാധ്യത കണക്കിലെടുത്ത്‌, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ്‌ കൂടുതൽ കുഴൽപ്പണം ഇറക്കിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News