തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടീഷർട്ടും ജീൻസും ധരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി.
Also Read: കാജല്‍ അഗര്‍വാളിന്റെ മകനൊപ്പം സൂര്യ; വൈറലായി ക്യൂട്ട് വീഡിയോ
എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ടീഷര്‍ട്ടും ജീന്‍സും കാഷ്വല്‍ ചെരുപ്പുകളും ധരിച്ചാണ് ഉദയനിധി സ്റ്റാലിനെത്തുന്നതെന്നാണ് ഹര്‍ജി നൽകിയ അഭിഭാഷകനായ സത്യകുമാർ പറയുന്നത്. പഴ്സനേല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ചട്ടപ്രകാരം എല്ലാ ജീവനക്കാരും ഔപചാരികമായ വസ്ത്രം ധരിക്കുന്നത് നിർബന്ധമാണ്. ടീഷര്‍ട്ടും ജീന്‍സമൊക്കെ കാഷ്വല്‍ ഡ്രസ് എന്ന വിഭാഗത്തില്‍ വരുന്നവയാണ്. കൂടാതെ ഉദയനിധിയുടെ ടി ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ ഉദയസൂര്യനും തുന്നിച്ചേര്‍ത്തിട്ടുണ്ട്.
സര്‍ക്കാര്‍ യോഗങ്ങളില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഔപചാരിക വസത്രധാരണരീതി പാലിക്കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here