നവകേരള സദസ്സിലെ നിവേദനം; കോതമംഗലത്ത് 39 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സില്‍ മുന്‍ഗണന കാര്‍ഡുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും ഓണ്‍ലൈന്‍ മുഖേനയും ലഭിച്ച അപേക്ഷകളില്‍ 39 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു റേഷന്‍ കാര്‍ഡുകളുടെ വിതരണം.

ALSO READ:‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുള്ളത്. നവകേരള സദസ് വഴി റേഷന്‍ കാര്‍ഡ് സംബന്ധിച്ച ആകെ 74 നിവേദനങ്ങളാണ് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചിരുന്നത്.

മുന്‍ഗണന കാര്‍ഡുകള്‍ക്ക് പുറമെ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതും പേര് ചേര്‍ക്കുന്നതും പേര് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ നിവേദനങ്ങള്‍ കൃത്യമായി പരിഗണിച്ച് ഇതിനോടകം തീര്‍പ്പാക്കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. ഡിസംബര്‍ 10ന് മാര്‍ ബേസില്‍ സ്‌കൂള്‍ മൈതാനത്തായിരുന്നു കോതമംഗലത്തെ നവകേരള സദസ് നടന്നത്.

ALSO READ:റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലം; പി പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News