കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ആവശ്യമായ ചര്‍ച്ചകളില്ലാതെയാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്ലുകള്‍ പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. വിശാല്‍ തിവാരി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

Also Read: വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക വൈഎസ് ശർമിള കോൺഗ്രസിലേക്ക്

പുതിയ നിയമങ്ങളില്‍ പിഴവുകളും പൊരുത്തക്കേടുകളുമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനുപകരം ഭാരതീയ ന്യായ സംഹിത, ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യനിയമം എന്നിവയാണ് കൊണ്ടുവന്നത്. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകളില്‍ ഡിസംബര്‍ 25-ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News