ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് ഹരജിക്കാർ

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് മാലാ പാര്‍വ്വതി ഉള്‍പ്പെടെയുളള നടിമാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്വകാര്യത സൂക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് ഹേമ കമ്മിറ്റിക്ക് മു്മ്പാകെ മൊഴികള്‍ നല്‍കിയത്. പൊലീസിന് മുന്നില്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലെന്നും നടിമാര്‍ അറിയിച്ചു.

മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിശദമായ വാദത്തിലേക്ക് കടക്കാന്‍ തയ്യാറാകാത്ത കോടതി കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

also read; ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്  ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

അതേസമയം, സംസ്ഥാന വനിത കമ്മീഷൻ നൽകിയ സത്യവാങ് മൂലത്തിൽ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു. എസ്ഐടി അന്വേഷണം സുപ്രീം കോടതി റദ്ദാക്കിയാൽ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

news summery: Actresses, including Mala Parvathy, informed the Supreme Court they’re not interested in continuing the case initiated by the Special Investigation Team based on the Hema Committee report.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News