നവകേരള സദസ്സിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ചത് 45,897 നിവേദനങ്ങൾ

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ.ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.

പേരാമ്പ്ര-4316, നാദാപുരം-3985, കുറ്റ്യാടി-3963, വടകര-2588,ബാലുശ്ശേരി-5461, കൊയിലാണ്ടി-3588, എലത്തൂർ-3224, കോഴിക്കോട് നോർത്ത്-2258,കോഴിക്കോട് സൗത്ത്-1517, തിരുവമ്പാടി-3827, കൊടുവള്ളി-3600, കുന്ദമംഗലം-4171, ബേപ്പൂർ-3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

ALSO READ: ഓസ്ട്രിയന്‍ പ്രസിഡന്റിനോട് ക്ഷമാപണം നടത്തി മോള്‍ഡോവ പ്രസിഡന്റ്; കാരണം ഇതാണ്

എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.

ALSO READ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്; പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News