യുഎഇയിൽ ജനുവരിയിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ്. പുതുവർഷ സമ്മാനം കൂടിയാണ് യുഎഇയിലെ പെട്രോൾ ഡീസൽ വിലയിലെ കുറവ്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്.വില കുറച്ചതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്.
അതേസമയം 2024 ലെ യുഎഇയിൽ നിരവധി മാറ്റങ്ങളും വികസനങ്ങളുമാണ് ആണ് വരാൻ പോകുന്നത്. രാജ്യം രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിലേക്കു യുഎഇ കടക്കും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം.സ്വകാര്യ സ്കൂളുകളിൽ ഈ വർഷം മുതൽ സ്വദേശിവൽക്കരണം നിർബന്ധം. പുതുവർഷത്തിൽ പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കും. ഇത്തിഹാദ് എയർവേയ്സ് കൊവിഡ് കാലത്ത് നിർത്തിവച്ച അബുദാബി–കോഴിക്കോട്, അബുദാബി–തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും.
ALSO READ: ഇനി മണിക്കൂറുകൾ മാത്രം; ലോകം പുതുവർഷപ്പിറവിയിലേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here