ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; 2 തൊഴിലാളികള്‍ക്ക് പരുക്ക്

പാലക്കാട് ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് സൂചന. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ വിശ്രമിക്കുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

Also Read : സ്റ്റോപ്പ് അറിയിക്കാതെ 10 രൂപ അധികം ചോദിച്ചു; ബസ് കണ്ടക്ടറെ തല്ലി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, തിരിച്ചടിച്ച് ജീവനക്കാരൻ

വീട്ടുകാരുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ചുനങ്ങാട് വാണിവിലാസിനിയില്‍ വീട് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് അയല്‍വാസിയായ യുവാവ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

തൊഴിലാളികള്‍ കിടന്നിരുന്ന ഭാഗത്താണ് അയല്‍വാസിയായ യുവാവിന്റെ പെട്രോള്‍ ബോംബേറ് ഉണ്ടായത്. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകകയായിരുന്നു.

സംഭവത്തില്‍ പ്രതിയെ കണ്ടെത്തിയിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രജീഷ്,ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News