തമി‍ഴ്‌നാട് രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബേറ്; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയില്‍

തമിഴ്‌നാട്ടിലെ രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കറുക്ക വിനോദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ഇയാള്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യവും വിളിച്ചു. ആ സമയത്ത് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തുടര്‍ച്ചയായി മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Also Read : ആര്‍എസ്എസ്സിന്റെ പഥസഞ്ചലനം; വേദിയൊരുക്കി യുഡിഎഫ്

നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിക്കുന്നു എന്നാണ് യുവാവ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അണ്ണാ സര്‍വകലാശാല പരിസരത്ത് ഇരുചക്രവാഹനം വച്ച ശേഷം കാല്‍നടയായി രാജ്ഭവനിന്റെ മുന്നിലേക്ക് വന്ന് രണ്ടു പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു.

Also Read : ആമസോണിലൂടെ താന്‍ മൂത്രം വിറ്റഴിച്ചു; ഗുരുതര വെ‍ളിപ്പെടുത്തലുമായി സംവിധായകന്‍

തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇയാള്‍ മുന്‍പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ബോംബ് എറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News