കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകുന്ന പദ്ധതിയുമായി പാർക്ക് പ്ലസ് ആപ്പ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ‘ഐ.ഒ.സി.’യുമായി ചേർന്നാണ് പാർക്ക് പ്ലസ് പദ്ധതി നടപ്പിലാക്കുന്നത്. വൗച്ചറുകളിലൂടെയാണ് ഇത് ലഭ്യമാകുന്നത്.
എങ്ങനെ ഉപയോഗിക്കാം
- പാർക്ക് പ്ലസ് ആപ്പ് ഡൗണലോഡ് ചെയ്യുക.
- ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാം
- ഹോം പേജിലെ ‘ബൈ പെട്രോൾ’ ഐക്കൺ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തെരഞ്ഞെടുക്കാം.
- ഐ.ഒ.സി. പമ്പ് സന്ദർശിച്ച് പാർക്ക് പ്ലസ് ആപ്പിലെ വൗച്ചറിലുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഇന്ധനം വാങ്ങാം.
രണ്ട് ശതമാനം കാഷ് ബാക്ക്, രണ്ട് ശതമാനം പാർക്ക് പ്ലസ് പെട്രോൾ, സർച്ചാർജ് കിഴിവ് തുടങ്ങിയ ഓഫറുകളാണ് ആപ്പിലുള്ളത്. ഇന്ത്യയിലുടനീളമുള്ള ഏത് ഐ.ഒ.സി. പമ്പിലും ഈ വൗച്ചർ റെഡീം ചെയ്യാനും സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here