പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം

PETROL PRICE

രാജ്യത്തെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഒരു കിലോ ലിറ്റര്‍ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനവും, ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനവും കമ്മീഷനുമാണ് ഇനി ഡീലര്‍മാര്‍ക്ക് ലഭിക്കുക.

ഏതാണ്ട് 10 ലക്ഷം വരുന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഇതിലൂടെ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്. പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ചതോടെ കേരളത്തിലും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടായി.

Also Read : ദില്ലിയിലെ ചാന്ദ്‌നി ചൗക് മാര്‍ക്കറ്റില്‍ വെച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറിന്റെ ഫോണ്‍ മോഷ്ടിച്ചു

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞു. അതേസമയം, ഡീസല്‍ വില 96.43 രൂപയില്‍ നിന്ന് 96.48 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 105.57 രൂപയില്‍ നിന്ന് 105.49 രൂപയിലേക്കും ഡീസലിന് 94.50 രൂപയില്‍ നിന്ന് 94.43 രൂപയിലേക്കുമാണ് വില കുറഞ്ഞത്.

ലിറ്ററിന് ശരാശരി 7-8 പൈസയുടെ വ്യത്യാസവും ഡീസലിന് 5-7 പൈസയുടെ വ്യത്യാസവുമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും പെട്രോളിനുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News