സഹോദരിയുടെ പിന്നാലെ നടക്കുന്നത് ചോദ്യം ചെയ്തു; പതിനഞ്ചുക്കാരനെ ജീവനോടെ തീകൊളുത്തി

സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ ജീവനോടെ തീകൊളുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ബാപാറ്റ്‌ല ജില്ലയിലാണ് ദാരുണമായ സംഭവം. പത്താംക്ലാസുകാരനായ അമർനാഥ് ട്യൂഷൻക്ലാസ്സിലേക്ക് പോകും വഴി ആക്രമികൾ വിദ്യാർത്ഥിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിൽ അമർനാഥിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമർനാഥ് സൈക്കിളിൽ ട്യൂഷനു പോകുമ്പോൾ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിദ്യാർഥിയുടെ നിലവിളി കേട്ട് എത്തിയവരാണ് ആശുപത്രിയിൽ എത്തിച്ചത്. തന്നെ ആക്രമിച്ചവരുടെ പേരുകൾ അമർനാഥ് പറഞ്ഞത് മരണമൊഴിയായി പൊലീസ് രേഖപ്പെടുത്തി.

Also Read: 14കാരിയെ പീഡിപ്പിച്ച പിതാവിനും മകനും 20 വര്‍ഷം ജയില്‍

അമർനാഥിന്റെ സഹോദരിയെ ശല്യപ്പെടുത്തിയിരുന്ന വെങ്കടേശ്വർ (21) എന്നയാളാണ് കൊലപാതകത്തിന്റെ ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. സഹോദരിയെ ശല്യം ചെയ്ത ഇയാളെ അമർനാഥ് തള്ളിമാറ്റിയിരുന്നു. സഹോദരി പഠിക്കുന്ന കോളജിന്റെ പരിസരത്ത് ഇയാൾ ചുറ്റിക്കറങ്ങുന്നത് അമർനാഥ് ചോദ്യം ചെയ്തിരുന്നെന്നും കുടുംബം‌ വെളിപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്നു പൊലീസ് പറഞ്ഞു.

Also Read: ‘ഉടുപ്പില്‍ മുഴുവന്‍ വേറെ മണമാണോ?, ഭാര്യയ്ക്ക് പോലുമില്ലാത്ത കുശുമ്പ്’; മണംപിടിച്ച് പിണങ്ങിയ ‘കുവി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News