വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍നടത്തിയ പണിമുടക്ക് പൂര്‍ണം. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പമ്പുകള്‍ അടച്ചിട്ടത്. പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ എലത്തൂര്‍ എച്ച്പിസിഎല്‍ പ്ലാന്റിലെ ടാങ്കര്‍ യൂണിയന്‍ നേതാക്കള്‍ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാജ ഇന്ധന കടത്തും വിതരണവും തടയണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു.
ALSO READ: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
പമ്പുകളില്‍ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ചായയ്ക്ക് എന്ന പേരില്‍ 300 രൂപ വരെ നല്‍കാറുണ്ട്. ഈ തുകയില്‍ വര്‍ദ്ധന വേണമെന്നായിരുന്നു ഡ്രൈവര്‍മാരുടെ ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ വച്ച് ഡീലര്‍മാരെ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നായിരുന്നു ആരോപണം.
അതേസമയം ഇക്കാര്യത്തില്‍ പിന്നീടുള്ള ചര്‍ച്ചയില്‍ ധാരണയായെങ്കിലും മറ്റു വിഷയങ്ങളില്‍ പ്രതിഷേധവുമായി മുന്നോട്ടു പോവുകയായിരുന്നുഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് യൂണിയന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here