സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം

സുഹൃത്തിന്‍റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്ന് ആരോപിച്ച് പെട്രോൾ പമ്പ് ജീവനക്കാർക്ക് മൂന്നംഗ സംഘത്തിന്‍റെ ക്രൂരമർദനം. കാലടി സ്വദേശിയായ ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. എറണാകുളം മലയാറ്റൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Also Read: വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളം പടിക്ക് പുറത്ത് നിർത്തും: ഗവർണറെ വിമർശിച്ച് സി എൻ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം വൈകിട്ട് കാലടി സ്വദേശിയായ ബിനുവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കാലടി ഈറ്റക്കടവ് ഭാഗത്തുള്ള പെട്രോൾ പമ്പിൽ എത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. തുടക്കത്തിൽ പമ്പ് മാനേജരെ മർദിച്ച സംഘം പിന്നീട് ജീവനക്കാരെയും മർദിക്കുകയായിരുന്നു. ജീവനക്കാർ പ്രതിരോധിച്ചതോടെ വലിയ സംഘർഷവും ഉടലെടുത്തു. സംഘം പമ്പിലെത്തി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Also Read: നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ്; മുഖ്യമന്ത്രി

IPC 451, 323, 294(b), 506, 34 അടക്കമുള്ള വകുപ്പുകളാണ് അക്രമികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുഹൃത്തിന്‍റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്‍റെ വൈരാഗ്യത്തിലാണ് അതിക്രമമെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കാലടി പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News