ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുനല്‍കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. 2023 ഏപ്രിലിന് ശേഷം എണ്ണ വില വര്‍ധിപ്പിക്കില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില സ്ഥിരമായി തുടരുന്ന സാഹചര്യമുണ്ടാകണം. ഇത് കൂടാതെ കമ്പനികള്‍ക്ക് അടുത്ത പാദത്തില്‍ നല്ല വരുമാനം ലഭിക്കുകയും ചെയ്താല്‍ പെട്രോള്‍, ഡീസല്‍ വില കുറക്കുന്ന കാര്യം എണ്ണക്കമ്പനികള്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Also read- ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്
പ്രതിപക്ഷത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ പ്രതികരണമാണ് മന്ത്രി നടത്തിയത്. വിദേശ സന്ദര്‍ശനങ്ങളില്‍ രാഷ്ട്രീയ വിശ്വാസമില്ലാതെ നുണ പറയുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു. വിദേശ സന്ദര്‍ശനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പറയുന്ന രാഹുല്‍ 1983ലെ നെല്ലി മുസ്‌ലിം കൂട്ടക്കൊലയും 1984ലെ സിഖ് കൂട്ടക്കൊലയും കോണ്‍ഗ്രസ് ഭരണകാലത്ത് സംഭവിച്ചതാണെന്ന് മറക്കരുതെന്നും പുരി ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധി കാഴ്ചശക്തി പരിശോധിക്കണമെന്നും തെറ്റായ കണ്ണടയാണ് ധരിച്ചിരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here