കൊച്ചി എയര്‍പോര്‍ട്ടുവഴി ഇനി വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊണ്ടുവരാം. ഇതിനായി ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ വിമാനത്താവളത്തില്‍ തുടങ്ങി. പുതിയ സംവിധാനം വിദേശത്തുനിന്ന് മൃഗങ്ങളുമായി വരുന്നവര്‍ക്ക് സൗകര്യപ്രദമാകും.
ALSO READ:എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍
ഇതുമായി ബന്ധപ്പെട്ട് മുമ്പ് അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതോടുകൂടി യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം പൂര്‍ത്തീകരിച്ചതായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ALSO READ:മട്ടാഞ്ചേരിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു
വിദേശത്ത് നിന്നുള്ള വളര്‍ത്തുമൃഗങ്ങളെ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയര്‍പോര്‍ട്ടുകളില്‍ സ്ഥിതി ചെയ്യുന്ന ആനിമല്‍ ക്വാറന്റൈന്‍, സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സ്റ്റേഷനില്‍കൂടെ മാത്രമേ കൊണ്ടുവരാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here