ഒരു മുഴുനീള കളർഫുൾ എന്റെർറ്റൈനെർ ലോഡിങ്… ‘പേട്ട റാപ്’ തിയേറ്ററുകളിലേക്ക്

പ്രഭുദേവ കേന്ദ്രകഥാപാത്രമായി എത്തുന്ന പേട്ട റാപ്പ്’ ചിത്രം തീയറ്ററുകളിലേക്ക്. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേദികയ്‌ക്കൊപ്പം സണ്ണി ലിയോണിയും എത്തുന്നുണ്ട്. എസ് ജെ സിനു വാണ് ചിത്രത്തിൻ്റെ സംവിധാനം. ‘കൊച്ചിയിൽ നടന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പ്രഭുദേവയും സണ്ണിലിയോണിയും പങ്കെടുത്തു. 0 ഗാനങ്ങളുള്ള കളർഫുൾ എന്റെർറ്റൈനെർ സിനിമയാണ് ആണ് പേട്ട റാപ്പ്.പ്രഭുദേവയും വേദികയും കേന്ദ്ര കഥാപാത്രമായ എത്തുന്ന ചിത്രത്തിൽ ‘ സംഗീതമൊരുക്കിയത് ഡി ഇമ്മാനാണ്.

Also Read: ‘വിനേഷ് ഫോഗട്ടിനും,ബജ്റംഗ് പുനിയയ്ക്കുമെതിരായ പ്രസ്താവനകൾ അവസാനിപ്പിക്കുക’ ; ബ്രിജ്ഭൂഷന് ബിജെപി നേതൃത്വത്തിന്റെ താക്കീത്

പേട്ട റാപ്പിൽ പ്രഭുദേവയുടെ മാസ്മരിക നൃത്തരംഗങ്ങൾ ഉൾപ്പെടുന്ന ഗാനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.പ്രണയവും ആക്ഷനും സംഗീതവും സമന്വയിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോണിയും എത്തുന്നുണ്ട്. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. സെപ്തംബർ 27ന് ചിത്രം തീയറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News