പി എഫ് ആനുകൂല്യം ലഭിക്കാത്തതില്‍ മനംനൊന്ത് വൃദ്ധന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കലൂര്‍ പി എഫ് ഓഫീസിലെത്തി വിഷം കഴിച്ച ശിവരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പി എഫ് ഉദ്യോഗസ്ഥരാണ് അച്ഛന്റെ മരണത്തിന് കാരണക്കാരെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മകന്‍ രതീഷ് പറഞ്ഞു.
ALSO READ:അയോധ്യ രാമക്ഷേത്ര വിഷയം; സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിലും അമര്‍ഷം
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് 68കാരനായ ശിവരാമന്‍ കലൂരിലെ പി എഫ് ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ തുടരവെ ബുധനാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെ ശിവരാമന്‍ മരിച്ചു. 25 വര്‍ഷക്കാലം അപ്പോളോ ടയേഴ്‌സിലെ കരാര്‍ ജീവനക്കാരനായിരുന്ന ശിവരാമന്‍ വിരമിക്കുന്നതിന്റെ 8 വര്‍ഷം മുന്‍പ് മുതല്‍ പി എഫ് ആനുകൂല്യത്തിന് അര്‍ഹനായിരുന്നു. വിരമിച്ച ശേഷം ഇദ്ദേഹത്തിന് അസുഖം ബാധിച്ച് ചികിത്സയിലുമായിരുന്നു. ഈ സമയം മുതല്‍ തനി്ക്ക് അര്‍ഹതപ്പെട്ട പി എഫ് ആനുകൂല്യത്തിനായി നിരന്തരം കലൂരിലെ പി എഫ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ശിവരാമന്‍.
ആധാര്‍ കാര്‍ഡിലെ ജനന വര്‍ഷവും പി എഫ് രേഖകളിലെ ജനന വര്‍ഷവും തമ്മിലുള്ള അന്തരത്തെത്തുടര്‍ന്ന് ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നുവെന്ന് ശിവരാമന്റെ മകന്‍ രതീഷ് പറഞ്ഞു. ഇതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു അച്ഛനെന്നും രതീഷ് പറഞ്ഞു. പി എഫ് ഉദ്യോഗസ്ഥരാണ് അച്ഛന്റെ മരണത്തിന് കാരണക്കാരെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രതീഷ് അറിയിച്ചു. അതേസമയം നോര്‍ത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here