‘പിഎഫ്ഐയുടെ അജണ്ട ഇസ്ലാമിക രാഷ്ട്രം’, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പിഎഫ്ഐ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 12 പേരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍ 59 പേരുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍ 12 പേര്‍ ഒളിവിലാണെന്നും കുറ്റപത്രത്തിലുണ്ട്. പോപ്പുലർ ഫ്രണ്ടിനകത്ത് ദാറുല്‍ ഖദ എന്ന പേരില്‍ സ്വന്തം കോടതി പ്രവർത്തിച്ചിരുന്നു.

ഈ കോടതിയുടെ തീരുമാനങ്ങളാണ് പ്രവർത്തകർ നടപ്പാക്കിയതെന്നും കുറ്റപത്രം പറയുന്നു.
പാലക്കാട് ശ്രീനിവാസന്റെ കൊലപാതകം പോപ്പുലർ ഫ്രണ്ട് തീരുമാനപ്രകാരമായിരുന്നു. ഈ കൊലപാതകം തീവ്രവാദപ്രവര്‍ത്തനമായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രധാന അജണ്ട. ജനാധിപത്യത്തെ അട്ടിമറിച്ച് 2047-ല്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്‍റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഇതിനു വേണ്ടി വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്‍റെ ഭാഗമായി മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്തിയെന്നും പോപ്പുലര്‍ ഫ്രണ്ട് ഐഎസിനെ പിന്തുണച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News