കേരളവുമായി സഹകരിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ; മുഖ്യമന്ത്രിയുമായി കമ്പനി മേധാവികൾ ചർച്ച നടത്തി

ലോക കേരളസഭാ അമേരിക്കൻ മേഖലാസമ്മേളനത്തിനായി ന്യൂയോർക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വിപി ജോയി, ഡോ ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

കേരളത്തിലെ ഡിജിറ്റൽ സയൻസ് പാർക്കുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്‌പര്യം ഫൈസർ പ്രതിനിധികൾ പങ്കുവെച്ചു. സെപ്‌റ്റംബറിനകം അവരുടെ ഉന്നതോദ്യോഗസ്ഥ പ്രതിനിധിസംഘം സംസ്ഥാനം സന്ദർശിക്കും.

ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണകേന്ദ്രത്തിന്റെ ശാഖ കേരളത്തിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭചർച്ചകളും പ്രീ ക്ലിനിക്കൽ ഗവേഷണരംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളും സംഘം കൂടിക്കാഴ്ച്ചയിൽ വിശദീകരിച്ചു. ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലകളിലുള്ള കേരളത്തിലെ ഗവേഷണസമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രിയുമായി ചർച്ചചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News