ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി നടത്തുന്ന അംഗീകൃത സിമുലേറ്റഡ് ആക്രമണമാണ് പെനിട്രേഷന്‍ ടെസ്റ്റ്. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ്് ആന്‍ഡ് സെര്‍റ്റിഫിക്കേഷന്‍ മേഖലയിലെ സ്ഥാപനമായ ടെക്‌നോവാലി സോഫ്റ്റ്വെയര്‍ ഇന്ത്യ പ്രൈവറ്റ് കമ്പനി ഇപ്പോള്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ പെനിട്രേഷന്‍ ടെസ്റ്റിങ്ങിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ALSO READ: വേട്ടയ്‌ക്ക് കാരണം ആ തുറന്നുപറച്ചില്‍ ; ബിബിസി നാടുവിട്ടതല്ല, മോദി സര്‍ക്കാര്‍ നാടുകടത്തിയതാണ്
ടെക്‌നോവാലി സൈബര്‍ സെക്യൂരിറ്റി സ്റ്റാക്ക് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് വിംഗ് വേള്‍ഡ് വൈഡ് ട്രെന്‍ഡ്സ് മനസിലാക്കി രൂപം കൊടുത്ത അന്താരാഷ്ട്ര നിലവാരമുള്ള 500 മണിക്കുര്‍ ദൈര്‍ഘ്യം ഉള്ള ഒരു വര്‍ഷത്തെ സ്‌പെഷ്യലൈസേഷന്‍ പ്രോഗ്രാം ആണിത്. ഒരു അറ്റാക്കര്‍ സിസ്റ്റത്തെ ആക്രമിക്കുന്ന അതേ രീതിയില്‍, അതേ മാര്‍ഗങ്ങളും ടെക്‌നിക്‌സും ഉപയോഗിച്ച് , അംഗീകാരത്തോടെ അറ്റാക്ക് ചെയ്യുന്ന പ്രക്രിയയാണ് പെനട്രേഷന്‍ ടെസ്റ്റ്. ഇത്തരത്തില്‍ അറ്റാക്കിംഗ് ചെയ്യാന്‍ അംഗീകാരമുള്ളവരെ പെനിട്രേഷന്‍ ടെസ്റ്റര്‍ എന്ന സ്‌പെഷ്യലിസ്റ്റ് സൈബര്‍ പ്രൊഫഷണല്‍ എന്നാണ് പറയുന്നത്.
ഇതിലൂടെ , നമ്മള്‍ പരിശോധിക്കുന്ന കമ്പനിയുടെയോ, കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ഗവണ്മെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാ സ്‌ട്രെക്ച്ചറിലേ പരാധീനതകള്‍ കണ്ടെത്തുകയും, അത് പരിഹരിച്ചു ഡാറ്റ സെക്യൂരിറ്റി ഉറപ്പു വരുത്തുകയും ചെയ്യുന്നു. പെനിട്രേഷന്‍ ടെസ്റ്റര്‍ ജോലികള്‍ക്കു വിദേശത്തു ശരാശരി വാര്‍ഷിക വരുമാനം ഒരു കോടി രൂപ വരെയാണ്. ടെക്‌നോവാലി സൈബര്‍ കന്‍സല്‍റ്റന്റ്‌സ് വേള്‍ഡ് ക്ലാസ് സിസ്റ്റമാറ്റിക്കല്‍ പ്രാക്ടിക്കല്‍ ഓറിയന്റഡ് പ്രോഗ്രാം ട്രെയിനിംഗിലൂടെ പെനിട്രേഷന്‍ ടെസ്റ്റിംഗില്‍ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ് ടൂള്‍സ് ആന്‍ഡ് ടെക്നിക്ക്സും പരിചയപ്പെടുത്തും. പിജി ഡിപ്ലോമ പ്രോഗ്രാമിനൊപ്പം ഇ.സി കൗണ്‍സില്‍, കോംപ് ടിഐടി എന്നീ ബഹുരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി സെര്‍ട്ടിഫിക്കേഷന്‍ കൗണ്‍സിലുകളുടെ ഇന്റര്‍നാഷണല്‍ സെര്‍റ്റിഫിക്കേഷനും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 974592 7777 നമ്പറില്‍ ബന്ധപ്പെടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here