പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പൂർണമായി പിൻവലിച്ചു

പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പൂർണമായി പിൻവലിച്ചു.നാളെ രാവിലെ 8 മുതൽ ഡ്യൂട്ടിയിൽ ഡോക്ടർമാർ പ്രവേശിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നുവെന്നും ഇത് അംഗീകരിച്ചാണ് സമരം പിൻവലിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.രാത്രി ചേർന്ന സമരസമിതി യോഗമാണ് സമരം പൂർണമായി പിൻവലിക്കാൻ തീരുമാനിച്ചത്. നേരത്തെ അത്യാഹിത വിഭാഗം ഡോക്ടർമാർ ഡ്യൂട്ടി ബഹിഷ്കരണം പിൻവലിച്ചിരുന്നെങ്കിലും ഭാഗിക സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളും ഇതെ കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കി. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പൂര്‍ണമായി പിന്‍വലിക്കാന്‍ ഹൗസ് സര്‍ജന്മാരും പിജി ഡോക്ടര്‍മാരും തീരുമാനിച്ചത്.

കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എടുത്ത നടപടികളിൽ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും. അതിൽ നടപടികളും തുടരും. ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന ഡി വൈ എഫ് ഐ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News