പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം മുന്‍ പ്രസിഡന്റ് പി ജി ശശികുമാരവര്‍മ്മ അന്തരിച്ചു

പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം മുന്‍ പ്രസിഡന്റ് പി ജി ശശികുമാരവര്‍മ്മ(72) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Also Read: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

തിരുവനന്തപുരത്ത് ഗവ.സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ആയിരുന്നു. കേരള ക്ഷത്രിയക്ഷേമ സംഘം പ്രസിഡന്റ്, പന്തളം കേരളവര്‍മ്മ വായനശാല പ്രസിഡന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു. വിവിധ സാഹിത്യ സംസ്‌കരിക സംഘടനകളുടെ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും നിലവില്‍ കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവയുടെ അദ്ധ്യക്ഷനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News