പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ. ദില്ലി ജന്തർമന്ദിറിൽ ദില്ലി മെഡിക്കൽ അസോസിയേഷൻ നടത്തിയ പ്രതിഷേധത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. അതേസമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെപ്പറ്റി പഠിക്കാൻ പുതിയ സമിതിയെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Also read:പ്രതികൂല കാലാവസ്ഥ; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഇന്നത്തെ തിരച്ചിൽ വൈകിട്ട് അവസാനിപ്പിച്ചു

ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നീണ്ട പ്രതിഷേധം നാളെ രാവിലെ 6 മണിവരെ തുടരുന്ന സാഹചര്യത്തിലാണ് ദില്ലി മെഡിക്കൽ അസോസിയേഷന്റ നേതൃത്വത്തിൽ വിവിധ ആശുപത്രികളിലെ ഡോക്ടമാരുടെ സംഘം ദില്ലി ജന്തർ മന്ദിറിലും പ്രതിഷേധിച്ചത്.

ഡോക്ടർമാരുടെ സുരക്ഷ ആവശ്യപ്പെട്ടും കൊല്ലാപ്പട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാക്കണമെന ആവശ്യം ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിൽ നൂറിലധികം ഡോക്ടമാരാണ് അണിനിരന്നത്. പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ സുരക്ഷസംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ വിശ്വാസ്യതയും പ്രതിഷേധിക്കാർ ചോദ്യം ചെയ്തു. ഇത് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Also read:വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൊല്ലാപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാണിച്ച് ഐഎം.എ പ്രധാനമന്ത്രിക് കത്തയച്ചിട്ടുണ്ട്. ഡോക്ടർമാർ പ്രതിഷേധമവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. അതിനിടെ സംഭവത്തിൽ മമത ബാനർജിയെ വിമർശിച്ച് 2012 ൽ ദില്ലിയിൽ കൂട്ട ബലാത്സഗരത്തിനിരയായ നിർഭയയുടെ അമ്മ രംഗത്ത് വന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മമത പരാജയപ്പെട്ടു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തന്‍റെ അധികാരം ഉപയോഗിക്കുന്നതിന് പകരം പ്രതിഷേധം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നുവെന്നും നിർഭയയുടെ അമ്മ ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സംഭവത്തിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ ട്രെയിനി ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കാമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News