രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ). 26 ഫാർമ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദിപ്പിച്ചതിനാണ് നടപടി.

ഇന്ത്യയിൽ നിന്നുള്ള വ്യാജ മരുന്നുകൾ വിദേശത്തേക്ക് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് മരുന്നു കമ്പനികളിൽ വ്യാപക പരിശോധന നടത്തിയാണ് നടപടി. 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സംഘങ്ങൾ നടത്തിയ പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു. ഇന്ത്യൻ നിർമിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ​ഗുരുതരരോ​ഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News