പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഫാർമസി, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ കേരളത്തിലും പഠിക്കാം

പ്ലസ് ടു കഴിഞ്ഞവർക്ക് ഫാർമസി, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം. വിവിധ മെഡിക്കൽ കോഴ്സുകൾ കേരളത്തിനകത്തും പുറത്തും പഠിക്കാൻ വിദ്യാർത്ഥിക്കൾക്ക് അവസരമുണ്ട്.

ഫാർമസി ബിരുദം
ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രവേശനം നടത്തുന്നത് കേരള പ്രവേശന പരീക്ഷാ കമ്മിഷണറാണ്. നാല് വർഷമാണ് കോഴ്സിന്റെ കാലാവധി. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ www.cee.kerala.gov.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള യോഗ്യത ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക. സിലബസ് www.cee.kerala.gov.in ലെ പ്രോെസ്പക്ടസിൽ നൽകും. പ്രവേശന പരീക്ഷയുടെ സ്കോർ പ്രോെസ്പക്ടസ് വ്യവസ്ഥ പ്രകാരം പുനർനിർണയിക്കുമ്പോൾ 480-ൽ കിട്ടുന്ന ഇൻഡക്സ് മാർക്ക് പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ ഇൻഡക്സ് മാർക്ക് 10 എങ്കിലും നേടണം. പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല. എന്നാൽ, ഈ പേപ്പറിലെ ഒരു ചോദ്യത്തിനെങ്കിലും അവർ ഉത്തരം നൽകണം സെൻട്രലൈസ്ഡ് അലോട്മെൻറ് പ്രോസസ് (കാപ്) വഴി (ഓൺലൈൻ) സീറ്റ് അലോട്മെൻറ് നടത്തും. വിവരങ്ങൾക്ക്: www.cee.kerala.gov.in, www.cee-kerala.org

Also read:മൂന്ന് ദിവസം കൊണ്ട് 71 കോടി,  ബോക്സ് ഓഫീസ് തൂത്തുവാരാൻ നന്ദമുരി ബാലകൃഷ്ണ

നഴ്സിങ്, പാരാമെഡിക്കൽ
നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലെ പ്രവേശനം, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനുവേണ്ടി, എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്നു. ബി.എസ്‌സി നഴ്സിങ്, ബിഎസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്നോളജി, ബി. എസ്‌സി (ഓപ്ടോമെട്രി), ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി, ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ബാച്ച്‌ലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്‌സി ഡയാലിസിസ് ടെക്നോളജി, ബാച്ച്‌ലർ ഓഫ്‌ ഒക്യുപ്പേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബാച്ചിലർ ഓഫ് ന്യൂറോ ടെക്നോളജി, ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി എന്നിങ്ങനെ വിവിധ കോഴ്സുകളാണ് ഉണ്ടാവുക. ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി.) എന്നിവ പഠിച്ച്, ഓരോന്നും ജയിച്ച്, നിശ്ചിത മാർക്ക് വാങ്ങി (കോഴ്സിനനുസരിച്ച്) പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി-പി.സി.ബി. ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി മൂന്നിനും കൂടി 50 ശതമാനം മാർക്ക്.

Also read:‘ഞാൻ കമ്മ്യൂണിസ്റ്റ്’, അവിടെ ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല: സത്യരാജ്

മറ്റ് കോഴ്സുകൾക്ക്, പി.സി.ബി. ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം, മൂന്നിനുംകൂടി മൊത്തം 50 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് മാർക്കിൽ ചില ഇളവുകൾ ഉണ്ട്. കുറഞ്ഞ പ്രായം 17 വയസ്സ്. ബി.എസ്‌സി. നഴ്സിങ്ങിന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. വിവിധ കോഴ്സുകൾക്ക് ഒരൊറ്റ അപേക്ഷയേ നൽകാവൂ. വിവരങ്ങൾക്ക്: lbscentre.kerala.gov.in

Also read:ഇന്ത്യൻ പനോരമയിൽ മമ്മൂട്ടി ചിത്രം കാതലടക്കം മലയാളത്തിൽ നിന്ന് 7 സിനിമകൾ

സർക്കാർ കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ എന്നി വിവിധ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരമുണ്ട് . 50 ശതമാനം സീറ്റുകൾ സർക്കാരിന് അലോട്മെൻറ് നടത്താൻ വിട്ടുനൽകുന്ന സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയാണ് ഈ അലോട്മെന്റ്‌ പ്രക്രിയയിൽ ഉൾപ്പെടുന്നത്. ന്യൂനപക്ഷപദവിയുള്ള സ്വകാര്യസ്വാശ്രയ കോളേജുകളിലെ ഗവൺമെൻറ് സീറ്റിലെ 20 ശതമാനം, മെറിറ്റ് അടിസ്ഥാനത്തിൽ ആ ന്യൂനപക്ഷ സമുദായത്തിൽ നിന്നുമുള്ള അപേക്ഷകർക്ക് അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News