ഇത് മനുഷ്യനോ റോബോര്‍ട്ടോ? ഇതെന്ത് സ്പീഡാ.. മൂക്കത്ത് വിരല്‍വെച്ച് സോഷ്യല്‍മീഡിയ; വീഡിയോ

കടകളിലും മെഡിക്കല്‍ സ്റ്റോളുകളിലുമൊക്കെ പോകുമ്പോള്‍ നമ്മള്‍ പലപ്പോഴും ബില്ലടിക്കുന്ന രീതിയൊക്കെ നോക്കി നില്‍ക്കാറുണ്ട്. വളരെ വേഗത്തിലായിരിക്കും ആ കൗണ്ടറിലിരിക്കുന്നവര്‍ ബില്ലുകളൊക്കെ അടിക്കുന്നത്. എന്നാല്‍ റോബോര്‍ട്ടിനേക്കാള്‍ വേഗതയില്‍ ബില്ലടിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മെഡിക്കല്‍ സ്റ്റോറില്‍ ഇരുന്ന് മരുന്നു കൊടുക്കുന്നതിനൊപ്പം സെക്കന്റുകള്‍ക്കുള്ളില്‍ ബില്ലടിച്ചു കയ്യില്‍ തരുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം 4.6 മില്യണ്‍ ആളുകളാണ് കണ്ടത്. സിസ്റ്റത്തിലോ കീബോര്‍ഡിലോ നോക്കാതെയാണ് ടൈപ്പ് ചെയ്യുന്നത്.

യന്ത്രത്തിന് സമാനമായി കൈ ഒരു നിമിഷ നേരത്തേക്ക് പോലും വിശ്രമിക്കാതെയാണ് അയാള്‍ പണിയെടുക്കുന്നത്. ‘ഇന്ത്യയിലെ തിരക്ക് പിടിച്ച ഒരു ഫാമര്‍സിയിലെ റിസെപ്ഷന്‍’ എന്ന ക്യാപ്ഷനോടെ ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. ഇവന്‍ മനുഷ്യനോ അതോ റോബോര്‍ട്ടോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News