നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷിക്കാം

JOB

നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.എന്‍.എസ്.ടി.)-മൊഹാലി ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം (പിഎച്ച്.ഡി.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, ഫാര്‍മ ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് തുടങ്ങിയവയിലാണ് ഗവേഷണ അവസരങ്ങളുള്ളത്. വിശദമായ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ https://inst.ac.in/careers/ ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, അനുബന്ധ രേഖകള്‍സഹിതം രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ്/കൂറിയര്‍ വഴിയോ ഒക്ടോബര്‍ 25-നകം സ്ഥാപനത്തില്‍ ലഭിക്കണം.

ബേസിക്, അപ്ലൈഡ് സയന്‍സസ്, എന്‍ജിനിയറിങ്, അനുബന്ധ മേഖലയില്‍ ഒന്നില്‍ എം.എസ്സി., എം.ടെക്., എം.ഫാം. എന്നിവയിലൊന്നു വേണം. ഡി.എസ്.ടി.-ഇന്‍സ്പയര്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പക്ഷേ, അവരുടെ സെലക്ഷന്‍ താത്കാലികവും ഇന്‍സ്പയര്‍ ഫെലോഷിപ്പ് അനുവദിക്കുന്നതിനു വിധേയവുമായിരിക്കും.

യോഗ്യതാ കോഴ്സിന്റെ അന്തിമ സെമസ്റ്റര്‍/വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും കോഴ്സില്‍ പ്രവേശനം നേടുന്നവേളയില്‍ ബിരുദം ലഭിച്ചിരിക്കണം എന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.

സി.എസ്.ഐ.ആര്‍./യു.ജി.സി.-നെറ്റ്, ഐ.സി.എം.ആര്‍.-ജെ.ആര്‍.എഫ്., ഡി.ബി.ടി.-ജെ.ആര്‍.എഫ്. തുടങ്ങിയവയിലൊരു ദേശീയതല പരീക്ഷയില്‍ യോഗ്യത നേടിയിരിക്കുകയോ ഐ.എന്‍.എസ്.ടി. റൂള്‍സ് പ്രകാരമുള്ള ഫണ്ടഡ് പ്രോജക്ട് ഉള്ളവരോ ആയിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News