പിഎഫ്എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫില്‍ ഫോഡന്

പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎഫ്എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് ഫില്‍ ഫോഡന്. നാലാം പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക് നേടിക്കൊടുത്തതില്‍ താരം വഹിച്ച നിര്‍ണ്ണായക പങ്ക് കണക്കിലെടുത്താണ് ഇത്. സീസണിലെ അവസാന മത്സരത്തില്‍
എട്ട് അസിസ്റ്റുകളടക്കം ഫില്‍ സംഭാവന നല്‍കിയിരുന്നു.

ALSO READ:  ഭാഷാ പഠനം സംബന്ധിച്ച പ്രോത്സാഹനം: ചര്‍ച്ച നടത്തി മന്ത്രിമാര്‍

പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് ഏറെ സവിശേഷമായ കാര്യമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും ഫില്‍ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിവര്‍ക്ക് നന്ദി പറയുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഫില്ലിന് പുരസ്‌കാരം നേടാനായതില്‍ ക്ലബ്ബ് അംഗങ്ങള്‍ ഏറെ ത്രില്ലിലാണെന്ന് സിറ്റി ഡയറക്ടര്‍ ടിക്‌സിക്കി ബെഗിരിസ്റ്റൈ പ്രതികരിച്ചു. ഫില്‍ ക്ലബ്ബിലെ മികച്ച കളിക്കാരന്‍ ആണെന്നും തന്റെ പ്രകടനം കൂടൂതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ടിക്‌സിക്കി പറഞ്ഞു.

ALSO READ:  തസ്മിദിനെ കണ്ടെന്ന് ഐലന്‍ഡ് എക്‌സ്പ്രസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീയുടെ മൊഴി

കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലന്‍ഡ്, റോഡ്രി, ചെല്‍സി താരം കോള്‍ പാര്‍മര്‍, ആഴ്‌സണല്‍ താരം മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ആസ്റ്റണ്‍വില്ലയുടെ ഒലി വാട്കിന്‍സ് എന്നിവരാണ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിലേക്കുള്ള ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടംപിടിച്ചവര്‍. ചെല്‍സി ഫോര്‍വേഡ് പാമറാണ് ഈ വര്‍ഷത്തെ മികച്ച യുവതാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News