മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റിനെയാണ് കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായത്: ജോസ് കെ മാണി

ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന മനുഷ്യ സ്‌നേഹപരമായ രാഷ്ട്രീയ സമീപനത്തിന്റെ വക്താവായിരുന്നു കാനം രാജേന്ദ്രനെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

Also Read: കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി

അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ നിത്യസാന്നിധ്യമായിരുന്ന നെടുംതൂണുകളില്‍ ഒരാളെയാണ് കാനം രാജേന്ദ്രന്റെ വേര്‍പാടിലൂടെ സമൂഹത്തിന് നഷ്ടമായതെന്നും അനുശോചന സന്ദേശത്തില്‍ ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News