ഫോണ്‍ ചോര്‍ത്തല്‍ വിവാദം, ആപ്പിളിന്  ഐ ടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

ഫോൺ ചോർത്തൽ വിവാദത്തിൽ ആപ്പിളിന്   നോട്ടീസയച്ച് ഐ ടി മന്ത്രാലയം.  സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് ആപ്പിൾ  സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഫോൺ ചോർച്ച വിവാദം പരിശോധിക്കാൻ ഐ ടി പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റി യോഗം ഉടൻ ചേരണമെന്ന ആവശ്യം  ശക്തമാണ്.

ഐ.ടി. പാർലമെന്‍ററി കാര്യസമിതി ഉടൻ ചേരണമെന്ന ആവശ്യമുന്നയിച്ച്  ജോൺ ബ്രിട്ടാസ് എംപി സമതി അധ്യക്ഷനു  കത്ത് നൽകിയിട്ടുണ്ട്. പൗരന്മാരുടെ സ്വകാര്യതയുടെ സുരക്ഷക്ക് വേണ്ട കാര്യങ്ങൾ ശക്തമാക്കണമെന്നും ജോൺ ബ്രിട്ടസ് കത്തിൽ  ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്‍ററി സമിതി ഉടൻ  ആപ്പിൾ പ്രതിനിധികളെ വിളിച്ച് വരുത്തി വിവരങ്ങൾ തേടുമെന്നാണ് വിവരം.

ALSO READ: ബില്ലുകളിൽ ഒപ്പിട്ടില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹര്‍ജി ഫയല്‍ ചെയ്ത് സര്‍ക്കാര്‍

പ്രതിപക്ഷം വിഷയത്തിൽ വിട്ട് വീഴ്ച്ചയില്ലെന്ന നിലപാട് സ്വീകരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഫോൺ ചോർത്തലിൽ തങ്ങൾക്ക് പങ്കില്ലെന്നും  ആപ്പിളാണ് വിശദീകരണം നൽകേണ്ടതെന്നും ആണ്  കേന്ദ്ര സർക്കാർ വാദം . സുരക്ഷ സന്ദേശങ്ങൾക്ക് പിന്നിൽ ചൈന അനുകൂല വ്യവസായി ജോർജ് സോറോസ് ആണെന്നും   ബിജെപി ആരോപണം ഉയർത്തുന്നുണ്ട് . സർക്കാർ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ എം.പിമാർ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ റെസ്പോൺസ് ടീം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച സേന: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News