ജയിലില്‍ നിന്ന് മോന്‍സണ്‍ സുധാകരനെ വിളിച്ച സംഭവം; ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കെപിസിസി പ്രസിഡണ്ടന്റ് കെ സുധാകരനെ ജയിലില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ വിളിച്ച സംഭവത്തില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് വിളിച്ച ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.

തടവില്‍ കഴിയവെ പ്രതി തന്നെ വിളിച്ചു എന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അന്വേഷണത്തിന് നീക്കം ആരംഭിച്ചു. വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലെ മുഴുവന്‍ ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിക്കും. കെ സുധാകരനെ കൂടാതെ മോന്‍സന്‍ മാവുങ്കല്‍ മറ്റാരെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രൈബ്രാഞ്ച്.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെസുധാകരനെതിരെ  ഒളിയമ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധം പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

Also Read : മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

സുധാകരന് ദുരുദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ എഐസിസി ഇടപെടണം. കേരളത്തിലെ പ്രശ്‌നമാണെന്ന് കരുതി മാറി നില്‍ക്കരുതെന്നും തെരഞ്ഞെടുപ്പ് അടുത്തവരുന്ന കാലം ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News