പാർലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു; കണ്ടെത്തിയത് രാജസ്ഥാനിൽ നിന്ന്

പാർലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രാജസ്ഥാനിലെ നാഗൗറിൽ നിന്നാണ് ഫോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. ഫോണുകൾ ലളിത് ഝാ സംഭവത്തിന് പിന്നാലെ കത്തിച്ചു നശിപ്പിച്ചിരുന്നു. അവശിഷ്ടങ്ങൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Also Read; “ഗവർണമാർ നിഷ്പക്ഷരായില്ലെങ്കിൽ ഭരണ സംവിധാനം തന്നെ തകരും”: ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി മുൻ ജസ്റ്റിസ് രോഹിന്റൺ നരിമാൻ

അതേസമയം പാർലമെന്റ് ആക്രമണത്തിൽ ഒരു പ്രതിയുടെ കൂടെ അറസ്റ്റ് രേഖപ്പെടുത്തി. മഹേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. മഹേഷിനെ അല്പ സമയത്തിനകം പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News