അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ

PHONE THEFT @ALAN WALKER

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി കേരളാ പോലീസ്. ദരിയാ ഗഞ്ചിൽ നിന്നുമാണ് ദില്ലി സ്വദേശികളെ മുളവുകാട് പോലീസ് പിടികൂടിയത്. ഗ്യാങ് തലവൻ അതീഖുറഹ്മാൻ, കൂട്ടാളി വസീം അഹമ്മദ് എന്നിവർ ദാരിഗഞ്ചിലെ വീട്ടിൽ നിന്ന് പിടിയിലായി. ഡൽഹി ഗ്യാങ്ങിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതീഖിന്‍റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി. കേരള പോലീസിന്‍റെ അന്വേഷണ മികവാണ് 10 ദിവസം കൊണ്ട് പ്രതികളെ പിടികൂടാൻ സാധിച്ചത്.

ALSO READ; ആരാധകർക്ക് നേരെയുള്ള അക്രമങ്ങളിൽ ആശങ്ക; അവരും ടീമിന്‍റെ ഭാഗം: പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 39 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.

ALSO READ; മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്തി,രക്തം ശിവലിംഗത്തിൽ അർപ്പിച്ചു; നരബലിയെന്ന് സംശയം; സംഭവം ഛത്തീസ്ഗഢിൽ

മോഷണം നടന്ന 10 ദിവസത്തിനകം പ്രതികളെ പിടികൂടിയത് പോലീസിന്‍റെ അന്വേഷണവിനുള്ള അംഗീകാരം കൂടിയായി. അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും കമ്മീഷണർ പറഞ്ഞു. ബാംഗ്ലൂരിലും ബോംബെയിലും അടക്കം നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നും പോലീസ് പറഞ്ഞു.കേസിൽ നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News