കോട്ടയം റെയിൽവേ സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറിൽ രഞ്ജിത്ത് നാഥി (50) നെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എസ്ഐ റെജി പി ജോസഫ്, ആർപിഎഫ് എസ്ഐ എൻഎസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികുടിയത്. ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആന്ധ്ര സ്വദേശിയായ അയ്യപ്പന്മാരുടെ മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചത്. ഇതേ തുടർന്ന് പൊലീസ് സംഘം സിസിടിവി ക്യാമറാ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ALSO READ; അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ
സംഭവത്തിൽ കേസ് എടുത്ത പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം നടത്തി. തുടർന്ന്, ആർപിഎഫ് എസ്ഐ എൻഎസ് സന്തോഷ്, നാഗാ ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ കെ ബാബു, വിനീഷ് കുമാർ, ശരത് ശേഖർ, രാഹുൽ മോൻ കെസി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നാഗമ്പടം സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here