അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

arrest

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സണ്ണി ബോല യാദവ്, ശ്യാം ബെല്‍വാല്‍ എന്നിവരെയാണ് കൊച്ചിയില്‍ എത്തിച്ചത്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ALSO READ:  ദ ഐഡിയൽ ഫേസ്; 10 വർഷത്തിനിടയിൽ റെസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്പോൺസർമാർക്കും പ്രത്യേക ആനുകൂല്യങ്ങൾ

എട്ടു ദിവസത്തെ വ്യാപക തിരച്ചിനെടുവിലാണ് മുംബൈ താനെയില്‍ നിന്ന് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മുംബൈ സംഘത്തിലെ സണ്ണി ബോല യാദവ്, ശ്യാം ബെല്‍വാല്‍ എന്നിവരാണ് പൊലീസിന്റെ വലയിലായത്. പ്രതികളില്‍ നിന്ന് 4 ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

ALSO READ:  കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു, നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യം: മുഖ്യമന്ത്രി

സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരു സംഘം വാരണാസില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൊച്ചിയില്‍ എത്തിച്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദില്ലിയില്‍ നിന്ന് പിടിയിലായ രണ്ട് പ്രതികളെ നേരത്തെ കൊച്ചിയിലെത്തിച്ചിരുന്നു. അലന്‍ വാക്കറുടെ സംഗീതനിശക്കിടെ 39 ഫോണുകളാണ് കാണാതായത്. ഇതില്‍ 25ലധികം ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണത്തില്‍ വന്‍ കവര്‍ച്ച സംഘത്തെയാണ് അതിസാഹസികമായി കേരള പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News