വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു, അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

മൊബൈല്‍ ഫോണ്‍ കൈവശം വെച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തതിന് രോഷാകുലയായ വിദ്യാര്‍ത്ഥിനി അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. രോഷാകുലയായ വിദ്യാര്‍ത്ഥിനി അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുന്നത്.

ടെന്നസിയിലെ നാഷ്വില്ലെയ്ക്ക് സമീപമുള്ള അന്ത്യോക്ക് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചപ്പോള്‍ അധ്യാപകന്‍ അത് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും വാങ്ങുകയായിരുന്നു. ഇതില്‍ രോഷാകുലയായ വിദ്യാര്‍ത്ഥിനി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് സ്‌പ്രേ എടുത്ത് അധ്യാപകനെ നേരെ പ്രയോഗിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്നും അധ്യാപകന്‍ ഫോണ്‍ വാങ്ങിയ ഉടന്‍ തന്നെ ഒരുതവണ അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നു. അപകടം മനസ്സിലാക്കിയ അധ്യാപകന്‍ ക്ലാസ് മുറിയില്‍ നിന്നും ഫോണുമായി ഇറങ്ങി ഓടുന്നു. അപ്പോള്‍ പെണ്‍കുട്ടി പുറകെ കുരുമുളക് സ്‌പ്രേ അധ്യാപകന് പ്രയോഗിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News